Banner Ads

കലയുടെ വേദിയിൽ കൂട്ടയടി; പട്ടാമ്പി സ്കൂൾ കലോത്സവം അലങ്കോലമായി.

പാലക്കാട്: പട്ടാമ്പി ഉപജില്ല സ്കൂൾ കലോത്സവത്തിനിടയിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്. കാണികൾക്കിടയിലെ വാക്കു തർക്കമാണ് സംഘർഷത്തിന് കാരണമെന്നാണ് വിവരം. ദഫ് മുട്ടുമായി ബന്ധപ്പെട്ട് കാണികൾക്കിടയിൽ ഉണ്ടായ തർക്കം വിദ്യാർത്ഥികൾ തമ്മിലുള്ള കൂട്ടത്തല്ലിൽ കലാശിക്കുകയായിരുന്നു.

നടുവട്ടം ഗവൺമെൻറ് ജനത ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും കൊപ്പം ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളും തമ്മിലാണ് ഏറ്റുമുട്ടിയത്. പട്ടാമ്പി ഉപജില്ല സ്കൂൾ കലോത്സവം നടക്കുന്ന കൊപ്പം ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വേദിക്ക് മുന്നിലായിരുന്നു സംഭവം.

ഇക്കഴിഞ്ഞ ഉപജില്ല കായികമേളയിലും ഈ രണ്ടു സ്കൂളിലെ വിദ്യാർഥികൾ തമ്മിൽ വാക്കു തർക്കവും തല്ലും ഉണ്ടായിട്ടുണ്ട്. സ്കൂളിൽ ഉണ്ടായിരുന്ന പോലീസ് എത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.