Banner Ads

പുരയിടത്തിനുള്ളിലെ റബർ തോട്ടത്തിൽ തീ പിടുത്തം; അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റു വയോധികനു ദാരുണാന്ത്യം

കോട്ടയം: സ്വന്തം പുരയിടത്തിനുള്ളിലെ റബർ തോട്ടത്തിൽ തീ പിടുത്തം ഉണ്ടായത് അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റു വയോധികനു ദാരുണാന്ത്യം.മീനടം കുരിയ്ക്കാകുന്നു സ്വദേശി മണ്ണുക്കടുപ്പിൽ എം.കെ.കുര്യാക്കോസാണ് (സണ്ണി, 80) മരിച്ചത്. ഇന്നു ഉച്ചയ്ക്കു രണ്ടിനാണു സംഭവം. സ്വന്തം പുരയിടത്തിലെ റബർ തോട്ടത്തിൽ പടർന്നു പിടിച്ച തീ അണക്കാനുള്ള ശ്രമത്തിനിടെ കുര്യാക്കോസ് നിലത്തു വീഴുകയായിരുന്നു.പുകശ്വസിച്ചു ബോധരഹിതനായി വീണ കുര്യാക്കോസ് പൊള്ളലേറ്റു മരിക്കുകയായിരുന്നു. പാമ്പാടി പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. സംസ്‌കാരം സംസ്കാരം ഞായറാഴ്ച വൈകിട്ട് 5ന് സെന്റ് തോമസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ. മീനടം കാഞ്ഞിരപ്പള്ളിൽ അന്നമ്മ കുര്യാക്കോസാണു ഭാര്യ. മക്കൾ: സുജ, ബിനോയ്, ജേക്കബ്.

Leave a Reply

Your email address will not be published. Required fields are marked *