Banner Ads

ഏഴാം ക്ലാസുകാരി വീണിട്ടും നിർത്താതെ ബസ് മുന്നോട്ട്; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ സ്വകാര്യ ബസിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് ഡ്രൈവർ വാഹനം മുന്നോട്ട് എടുത്തതിനെ തുടർന്ന് ഏഴാം ക്ലാസ് വിദ്യാർഥിനി റോഡിലേക്ക് തെറിച്ചുവീണ സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കുട്ടിയുടെ കാലിൽ ബസിന്റെ ടയർ കയറാതെ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

എന്നിട്ടും ബസ് നിർത്താതെ മുന്നോട്ട് പോയെന്നാണ് പരാതി.
കോട്ടയം ആർ.ടി.ഒയും കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പിയും സംഭവത്തെക്കുറിച്ച് പത്ത് ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

ജൂലൈ 26-ന് കോട്ടയം റസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കുന്നത്.
സംസ്ഥാനത്ത് വാതിൽ തുറന്നിട്ട് സർവ്വീസ് നടത്തുന്നതുൾപ്പെടെ സ്വകാര്യബസുകളുടെ നിയമലംഘനം വർധിച്ചുവരികയാണെന്ന് മനുഷ്യാവകാശ പ്രവർത്തകനായ എ. അക്ബർ അലി കമ്മീഷന് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടി.