പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് ഇന്ദ്രൻസ്. ഇപ്പോഴിതാ സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതിയ ഇന്ദ്രൻസിന്റെ റിസള്‍ട്ട് വന്നിരിക്കുകയാണ് . നടൻ പരീക്ഷയില്‍ വിജയിച്ചത് അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ്.കോമഡി വേഷങ്ങളില്‍ നിന്നും മാറി പ്രധാന കഥാപാത്രങ്ങളിലേക്ക് എത്തിയ ഇന്ദ്രൻസിന്റെ അഭിനയത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിച്ചത്.മന്ത്രി വി ശിവൻകുട്ടി.ഇന്ദ്രൻസിനും ഒപ്പം വിജയിച്ച 1483 പേർക്കും അഭിനന്ദനങ്ങള്‍ എന്നും മന്ത്രി എഴുതി.ഏഴാംക്ലാസ് ജയിച്ചാലേ പത്തില്‍ പഠിക്കാനാവൂ എന്ന സാക്ഷരതാ മിഷൻ ചട്ടപ്രകാരം ആണ് താരം അടുത്തിടെ പരീക്ഷ എഴുതിയത്. എന്ന പ്രത്യേകതയുമുണ്ട്..പഠിക്കാൻ കഴിയാത്ത സാഹചര്യത്തെ തുടർന്നാണ് പഠനം നിർത്തി തയ്യല്‍ ജോലിയിലേക്ക് എത്തിയത് എന്ന് ഇന്ദ്രന്‍സ് പറഞ്ഞിരുന്നു.അറുപത്തിയെട്ടാം വയസില്‍ മലയാളി താരം ഏഴാം ക്ലാസ് പരീക്ഷ എഴുതി വിജയിച്ചു എന്ന നേട്ടവും ഇന്ദ്രൻസിനുണ്ട്.തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ സെന്‍ട്രല്‍ സ്‌കൂളിലാണ് നടൻ പരീക്ഷ എഴുതിയത്. പത്താംക്ലാസ് തുല്യത നേടുക എന്നതാണ് ഇന്ദ്രൻസിന്റെ ലക്ഷ്യം.