Banner Ads

അമൽബാബുവിന്റെ ഓർമ്മകളിൽ 6 ജീവിതങ്ങൾ; അപകടം ജീവനെടുത്തപ്പോഴും അവയവദാനം വഴി പുതുജീവനേക്കും

തിരുവനന്തപുരം: വീണ്ടും ജീവൻരക്ഷാ ദൗത്യം മസ്തിഷ്ക മരണം സംഭവിച്ച അമൽ ബാബുവിൻ്റെ ഹൃദയം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് 6 പേർക്ക് പുതുജീവൻ നൽകും.മസ്തിഷ്ക മരണം സംഭവിച്ച 25-കാരനായ അമൽ ബാബുവിൻ്റെ ഹൃദയമാണ് മാറ്റിവയ്ക്കുന്നത്. മലപ്പുറം സ്വദേശിയായ 33-കാരനായ രോഗിയാണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയക്കായി കാത്തിരിക്കുന്നത്.

തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ നിന്നാണ് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയാക്കി എയർ ആംബുലൻസ് വഴി കൊച്ചിയിലേക്ക് എത്തിക്കുക. രാവിലെ പത്ത് മണിയോടെ ഹൃദയം കൊണ്ടുപോകാനാണ് തീരുമാനം.കഴിഞ്ഞ ദിവസമാണ് അമൽ ബാബുവിന് അപകടം സംഭവിച്ചത്. ഹൃദയത്തിന് പുറമെ കരൾ, പാൻക്രിയാസ്, വൃക്കകൾ എന്നിവയുൾപ്പെടെ അമലിൻ്റെ മറ്റ് അവയവങ്ങൾ ആറ് പേർക്ക് കൂടി പുതുജീവൻ നൽകും. അവയവ ദാനത്തിലൂടെ ഈ യുവജീവൻ ആറുപേരിലൂടെ ഇനിയും ജീവിക്കും.