Banner Ads

നടന്നുപോകുന്നതിനിടെ ; വൈദ്യുത പോസ്റ്റിൽ നിന്നും ഇരുമ്പ് ക്ലാമ്പ് ഇളകി തലയിൽ വീണു

തിരുവനന്തപുരം: വൈദ്യുത പോസ്റ്റിൽ നിന്നും ഇരുമ്പ് ക്ലാമ്പ് ഇളകി തലയിൽ വീണ് യുവാവിന് പരിക്കേറ്റതായി പരാതി. തിരുവനന്തപുരം വിഴിഞ്ഞം അടിമലത്തുറ അമ്പലത്തുംമൂല സ്വദേശി വി. റിച്ചാർഡ് ആണ് വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയത്. വീടിന് സമീപത്തെ പോസ്റ്റിൽ നിന്നുമാണ് ഇരുമ്പ് ക്ലാമ്പ് വീണതെന്നാണ് പരാതി. കഴിഞ്ഞ ദിവസം രാവിലെയോടെ ആയിരുന്നു സംഭവം.

ക്ലാമ്പ് പതിച്ച് തലയിൽ മുറിവേറ്റതിനെ തുടർന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നേടിയ ശേഷം റിച്ചാർഡ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ. കെഎസ്ഇബിയുടെ അശ്രദ്ധ കാരണമാണ് അപകടം പറ്റിയതെന്നും, മത്സ്യതൊഴിലാളിയായ ഇദ്ദേഹത്തിന് ചികിത്സ കഴിയുന്നതു വരെ മത്സ്യബന്ധനത്തിന് പോകാൻ കഴിയാത്തതിനാൽ നഷ്ടപരിഹാരം ലഭിക്കണമെന്നും കാണിച്ചാണ് വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. സംഭവത്തിൽ കെഎസ്ഇബി ഉദ്യോഗസ്ഥരെ വിളിപ്പിക്കും. അന്വേഷിച്ച് നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *