Banner Ads

വയനാട്ടിലും ചേലക്കരയിലും വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് വോട്ടിംഗ് തടസപ്പെട്ടു.

കല്‍പ്പറ്റ : വയനാട്ടിലെ 117ാം ബൂത്തിലാണ് വോട്ടിങ് തടസ്സപ്പെട്ടത്. ഉപതെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്ന വയനാട്ടിലും ചേലക്കരയിലും വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് വോട്ടിംഗ് മന്ദഗതിയിൽ.ആദ്യത്തെ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ യന്ത്രത്തില്‍ ഇന്‍വാലിഡ് എന്ന് കാണിക്കുകയായിരുന്നു.

തിരുവമ്ബാടി മണ്ഡലത്തില്‍ രണ്ടിടത്ത് വോട്ടിങ് മെഷീനില്‍ തകരാറുണ്ടായി. അഗസ്ത്യമുഴിയിലെ 117 ആം നമ്ബര്‍ ബൂത്തില്‍ രണ്ടുപേര്‍ വോട്ട് രേഖപ്പെടുത്തി കഴിഞ്ഞപ്പോഴാണ് ഇവിഎം തകരാറായത്.ആദ്യം രണ്ട് പേര്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വോട്ടിങ് തടസ്സപ്പെട്ടത്.

ചേലക്കരയിലെ തിരുവില്വാമല പഞ്ചായത്തിലെ പാമ്ബാടി സ്‌കൂളില്‍ 116-ാം നമ്ബര്‍ ബൂത്തിലും സാങ്കേതിക തകരാറുണ്ടായി. ബിജെപി സ്ഥാനാര്‍ഥി കെ ബാലകൃഷ്ണന്‍ വോട്ട് ചെയ്യേണ്ട ബൂത്താണിത്.ഇവിടെ ബാറ്ററി മാറ്റി വോട്ടെടുപ്പ് പുനരാരംഭിച്ചു. ചെറുതുരുത്തി ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ബൂത്ത് 31 ലെ പോളിംങ്ങ് ആരംഭിച്ചതിന് പിന്നാലെ വോട്ടിങ് യന്ത്രം തകരാറിൽ ആവുകയായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *