Banner Ads

ഈരാറ്റുപേട്ടയിൽ ആറ്റിൽ വീണ്; ഐടി ജീവനക്കാരന് ദാരുണാന്ത്യം

ഈരാറ്റുപേട്ട: തിരുവനന്തപുരം സ്വദേശിയായ യുവാവ് ആറ്റിൽ മുങ്ങിമരിച്ചു. എറണാകുളത്തെ പ്രമുഖ ഐടി കമ്പനിയിലെ ജീവനക്കാരനായ അർജുൻ (27) ആണ് ദാരുണമായി മരണപ്പെട്ടത്.അപകടവിവരമറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ ഈരാറ്റുപേട്ട ഫയർഫോഴ്സ് സംഘവും, പ്രാദേശിക രക്ഷാപ്രവർത്തകരായ ‘ടീം എമർജൻസി കേരള’യിലെ അംഗങ്ങളും സംയുക്തമായി ആറ്റിൽ തിരച്ചിൽ ആരംഭിക്കുകയായിരുന്നു.മണിക്കൂറുകൾ നീണ്ട തീവ്രശ്രമത്തിനൊടുവിലാണ് അർജുന്റെ മൃതദേഹം കണ്ടെത്താനായത്.ഇൻക്വസ്റ്റും പോസ്റ്റ്‌മോർട്ടം ഉൾപ്പെടെയുള്ള തുടർനടപടികൾക്കുമായി മൃതദേഹം നിലവിൽ ഈരാറ്റുപേട്ട പി.എം.സി ഹോസ്പിറ്റലിലെ മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്.