Banner Ads

ട്രാക്കിൽ അറ്റകുറ്റപ്പണി: സംസ്ഥാനത്ത് ഇന്ന് വിവിധ ട്രെയിനുകൾ വൈകിയോടും; ചില സർവീസുകൾ ഭാഗികമായി റദ്ദാക്കി

തിരുവനന്തപുരം: തൃശൂരിലെ പുതുക്കാട്ടും എറണാകുളം ആലുവയിലും ട്രാക്കുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് ട്രെയിൻ സർവീസുകളിൽ നിയന്ത്രണം. ഇതുമൂലം വിവിധ ദീർഘദൂര, എക്സ്പ്രസ് ട്രെയിനുകൾ വൈകിയോടുമെന്ന് റെയിൽവേ അറിയിച്ചു.

മംഗലാപുരം – തിരുവനന്തപുരം എക്സ്പ്രസ്: 1 മണിക്കൂർ മംഗലാപുരം – തിരുവനന്തപുരം നോർത്ത് അന്ത്യോദയ എക്സ്പ്രസ്: 40 മിനിറ്റ്
രാമേശ്വരം – തിരുവനന്തപുരം അമൃത എക്സ്പ്രസ്: 20 മിനിറ്റ്
തിരുവനന്തപുരം നോർത്ത് – ബംഗളൂരു ഹംസഫർ എക്സ്പ്രസ്: 35 മിനിറ്റ്
തിരുവനന്തപുരം – എം.ജി.ആർ. ചെന്നൈ പ്രതിവാര സൂപ്പർഫാസ്റ്റ്: 15 മിനിറ്റ്

അതേസമയം, കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന കണ്ണൂർ – തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് തൃശൂരിൽ യാത്ര അവസാനിപ്പിക്കും (ഭാഗികമായി റദ്ദാക്കി). യാത്രക്കാർ ട്രെയിൻ സമയവിവരങ്ങൾ മുൻകൂട്ടി പരിശോധിച്ച് യാത്ര പ്ലാൻ ചെയ്യണമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.