Banner Ads

മാതാപിതാക്കളെ തെരുവിൽ ഉപേക്ഷിക്കുന്ന മക്കൾക്ക് മൂന്ന് വർഷം തടവ്; കർശന നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

കൊല്ലം: വയോജനങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി സംസ്ഥാനത്ത് കർശന നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. മാതാപിതാക്കളുടെ സ്വത്ത് എഴുതി വാങ്ങിയ ശേഷം അവരെ തെരുവിൽ ഉപേക്ഷിക്കുന്ന മക്കൾക്ക് കനത്ത ശിക്ഷ നൽകുന്ന രീതിയിലായിരിക്കും പുതിയ നിയമം നടപ്പിലാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസികൾക്കായി ലുലു ഗ്രൂപ്പ് നിർമ്മിച്ചു നൽകിയ ‘പിതൃഭവന’ത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്ക് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന സാഹചര്യമുണ്ടാകും.

പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന മക്കൾക്ക് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന സാഹചര്യമുണ്ടാകും.