Banner Ads

തിരുവനന്തപുരം നെടുമങ്ങാട്; വന്‍ കഞ്ചാവവേട്ട

തിരുവനന്തപുരം:ആര്യനാട് പറണ്ടോട് സ്വദേശികളായ മനോജ്, ഭാര്യയായ ഭുവനേശ്വരി എന്നിവരാണ് ഇവിടെ താമസിച്ചിരുന്നത്. എക്സൈസ് സംഘം എത്തിയ വിവരമറിഞ്ഞ് ആദ്യം ശുചിമുറിയില്‍ കഞ്ചാവ് നശിപ്പിക്കാൻ ശ്രമിച്ചു.കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ കഞ്ചാവ് കേസില്‍ രണ്ടുപേർ പിടിയിലായിരുന്നു. അവരില്‍ നിന്ന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് സംഘം നെടുമങ്ങാട് പരിശോധന നടത്തിയത് ശ്രമം പാളിയതോടെ ഭർത്താവ് മനോജ് ഓടി രക്ഷപ്പെട്ടു. തുടർന്ന് ഭുവനേശ്വരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പാലക്കാട് സ്വദേശിയാണ് ഭുവനേശ്വരി.രണ്ട് മാസമായി ഇവര്‍ മഞ്ചയില്‍ വീട് വാടകയ്ക്ക് എടുത്ത് കഴിയുകയായിരുന്നു. ഇവര്‍ വീടിന് പുറത്തൊന്നും ഇറങ്ങാറുണ്ടായിരുന്നില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു.വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് മൂന്ന് പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച നിലയില്‍ കഞ്ചാവ് പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *