Banner Ads

മുഖ്യമന്ത്രി പദത്തിൽ സസ്പെൻസ് തുടരുന്നു; സാധ്യതകളിൽ വേണുഗോപാൽ ഒന്നാമത്.

ദില്ലി:കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച നിർണ്ണായക തീരുമാനത്തിലേക്ക് എഐസിസി നേതൃത്വം എത്തിച്ചേരുന്നു. ദേശീയ സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയമിക്കാനാണ് ഹൈക്കമാൻഡിലെ പൊതുധാരണ.

പ്രഖ്യാപനം ഇന്നും നാളെയുമായി ഉണ്ടായേക്കും.എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും തമ്മിൽ ഇന്നലെ രാത്രി വൈകിയും വിഷയത്തിൽ ചർച്ചകൾ നടത്തി. സോണിയാ ഗാന്ധിയുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ച കൂടി പൂർത്തിയാകുന്നതോടെ അന്തിമ ചിത്രം വ്യക്തമാകും.മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം കോൺഗ്രസിന് നൽകുന്ന നിലപാടാണ് ഘടകകക്ഷികൾ സ്വീകരിച്ചിട്ടുള്ളത്.

കെ.സി. വേണുഗോപാലിന്റെ പേരിനോട് മുന്നണിയിൽ വലിയ എതിർപ്പുകൾ ഉണ്ടാകില്ലെന്നാണ് വിലയിരുത്തൽ.മുഖ്യമന്ത്രിയെ ഡൽഹിയിൽ പ്രഖ്യാപിക്കണോ അതോ തിരുവനന്തപുരത്ത് നിയമസഭാ കക്ഷി യോഗത്തിൽ വെച്ച് പ്രഖ്യാപിക്കണോ എന്ന കാര്യത്തിൽ ആലോചന തുടരുന്നു.