Banner Ads

2025ലെ സംസ്ഥാന ബജറ്റ് ; പ്രഖ്യാപനം പൂർത്തിയായി

തിരുവനന്തപുരം: ധനമന്ത്രി കെ. എൻ ബാലഗോപാൽ അവതരിപ്പിച്ച 2025ലെ സംസ്ഥാന ബജറ്റ് പ്രഖ്യാപനം പൂർത്തിയായി. എന്ത് സാഹചര്യങ്ങളും നേരിടാൻ ജനങ്ങൾ തയ്യാറാകണമെന്ന് ധനമന്ത്രി പറഞ്ഞു.കേരള ബജറ്റ് ഒറ്റനോട്ടത്തിൽ വയനാട് പുനരധിവാസം 750 കോടിയുടെ പദ്ധതി പ്രഖ്യാപിച്ചുപാമ്ബുകടിയേറ്റുള്ള മരണങ്ങൾ ഇല്ലാതാക്കാൻ പദ്ധതി റോഡുകൾക്കും പാലങ്ങൾക്കും 3061 കോടി ഇടത്തരം വരുമാനമുള്ളവർക്ക് സഹകരണ ഭവനപദ്ധതി വിഴിഞ്ഞത്തെ പ്രധാന ട്രാൻഷിപ്‌മെന്റ് തുറമുഖമാക്കും ആരോഗ്യ മേഖലയ്ക്ക് 10431.73 കോടി വന്യജീവി ആക്രമണങ്ങൾക്ക് നൽകുന്ന നഷ്ടപരിഹാരം വർധിപ്പിച്ചുകാർഷിക മേഖലയുടെ സൗകര്യവികസനത്തിന് 227.4 കോടി അനുവദിച്ചു.

മാധ്യമ അവാർഡുകളുടെ സമ്മാനത്തുക ഇരട്ടിയാക്കും കെഎസ്ആർടിസി വികസനത്തിന് 178.98 കോടി വയോജന ക്ഷേമത്തിന് 50 കോടി വനം വന്യജീവി സംരക്ഷണത്തിന് 305.61 കോടി പഴഞ്ചൻ സർക്കാർ വാഹനങ്ങൾ മാറ്റി വാങ്ങാൻ 100 കോടി വകയിരുത്തി നാട്ടു വൈദ്യ പരമ്ബരാഗത പഠന കേന്ദ്രം തുടങ്ങും സർക്കാർ ജീവനക്കാർക്ക് ഒരു ഗഡു ക്ഷാമബത്ത കോടതി ഫീസ് വർധിപ്പിച്ചു പെൻഷൻകാർക്ക് ഒരു ഗഡു ക്ഷാമാശ്വാസം മലബാർ കാൻസർ സെന്ററിന് 35 കോടി ഇലക്ട്രിക് വാഹനങ്ങളുടെ നികുതി കൂടും കശുവണ്ടി മേഖലയ്ക്ക് 53.36 കോടി ഖാദി വ്യവസായത്തിന് 14.8 കോടി

Leave a Reply

Your email address will not be published. Required fields are marked *