Banner Ads

ഹോട്ടൽ ഭക്ഷണത്തിൽ നിന്നും സ്കൂൾ ഉച്ചഭക്ഷണത്തിൽ നിന്നും ഷിഗെല്ല: രണ്ട് ജില്ലകളിൽ പ്രതിരോധ നടപടികൾ ശക്തമാക്കി

മലപ്പുറം/കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. മലപ്പുറത്തും കോഴിക്കോടുമായി അഞ്ച് പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. രോഗബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ഇരു ജില്ലകളിലും തീവ്ര ജാഗ്രതാ നിർദേശം നൽകി.അമരമ്പലത്തെ കടയിൽനിന്ന് ലഘുഭക്ഷണം കഴിച്ച നാല് വയസ്സുകാരി
പാലുണ്ടയിലെ കടയിൽനിന്ന് മന്തി കഴിച്ച രണ്ട് പേർ നിലവിൽ രോഗലക്ഷണങ്ങളോടെ ആശുപത്രികളിൽ കഴിയുന്ന ഏതാനും പേരുടെ പരിശോധനാഫലം കൂടി ലഭിക്കാനുണ്ട്. പ്രദേശത്ത് 23-ഓളം പേർക്ക് വയറിളക്കം, ഛർദ്ദി, ശക്തമായ വയറുവേദന തുടങ്ങിയ ലക്ഷണങ്ങൾ കണ്ടത്തിയിട്ടുണ്ട്.

രോഗബാധിതരുടെ വീടുകളിലും പരിസരങ്ങളിലും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ക്ലോറിനേഷൻ പൂർത്തിയാക്കി.കോഴിക്കോട് മേപ്പയിൽ സീനിയർ ബേസിക് സ്കൂളിലെ രണ്ട് കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഛർദ്ദി, പനി, വയറിളക്കം എന്നിവ അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നേരത്തെയും ഇതേ സ്കൂളിലെ ഒരു കുട്ടിക്കും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. സ്കൂളിൽ ഉച്ചഭക്ഷണത്തോടൊപ്പം നൽകിയ മുട്ടക്കറിയും തൈരും കഴിച്ച കുട്ടികൾക്കാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. സൂചനകൾ ലഭിച്ചതോടെ സ്കൂളിലെ ജലസ്രോതസ്സുകളടക്കം കേന്ദ്രീകരിച്ച് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയിട്ടുണ്ട്.