
തിരുവനന്തപുരം : മലബാർ എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരിയായ യുവതിക്ക് നേരെ ലൈംഗികാതിക്രമം . സംഭവത്തിൽ ആറ്റിങ്ങൽ സ്വദേശിയായ വിജേഷ് എന്നയാളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. യാത്രയ്ക്കിടെയാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്.
അതിക്രമത്തിന് പിന്നാലെ ബോധരഹിതയായ യുവതിയെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ ചേർന്നാണ് വിജേഷിനെ പിടികൂടി പോലീസിന് കൈമാറിയത്. ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം യുവതി തമ്പാനൂർ റെയിൽവെ പോലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി.