Banner Ads

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു: വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്; ഓണനാളുകളിലും മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കുറച്ചുനാളുകളായി ശാന്തമായിരുന്ന മഴ സംസ്ഥാനത്ത് വീണ്ടും ശക്തി പ്രാപിക്കുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം ഞായറാഴ്ച (ഓഗസ്റ്റ് 23) മുതൽ സംസ്ഥാനത്ത് ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. തുടർച്ചയായ മഴ മുന്നറിയിപ്പുകളുടെ ഭാഗമായി വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഉത്രാട ദിനത്തിലും തിരുവോണ നാളുകളിലും മഴ തുടർന്നേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.കൂടാതെ, കേരള തീരത്ത് ഉയർന്ന തിരമാലകൾക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.

യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ23/08/2026 (ഞായർ) കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് 24/08/2026 (തിങ്കൾ) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ 25/08/2026 (ഉത്രാടം – ചൊവ്വ) ഇടുക്കി, കോട്ടയം, എറണാകുളംമഴ ശക്തമാകാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലും നദീതീരങ്ങളിലും താമസിക്കുന്നവർ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.