Banner Ads

റെയിൽവേയുടെ ദീപാവലി സമ്മാനം: ബെംഗളൂരു – മുംബൈ വന്ദേ ഭാരത് സ്ലീപ്പർ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ഫ്ലാഗ് ഓഫ് ചെയ്യും

ബെംഗളൂരു : ദക്ഷിണേന്ത്യയിലെ ആദ്യത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ബെംഗളൂരു – മുംബൈ റൂട്ടിൽ സർവീസിന് ഒരുങ്ങുന്നു. നവംബർ ഒന്നിന് ട്രെയിനിന്റെ ഫ്ലാഗ് ഓഫ് നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ബെംഗളൂരുവിലെ സർ എം വിശ്വേശ്വരയ്യ ടെർമിനലിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്യും. രാജ്യത്തെ രണ്ടാമത്തെയും ദക്ഷിണേന്ത്യയിലെ ആദ്യത്തെയും വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനാണ് ഈ റൂട്ടിൽ ഓടുന്നത്.

ഫ്ലാഗ് ഓഫിന് ശേഷം നവംബർ മൂന്ന് മുതലാകും ട്രെയിൻ യാത്രക്കാർക്കായി പതിവ് സർവീസ് ആരംഭിക്കുക. ബെംഗളൂരുവിനും മുംബൈയ്ക്കുമിടയിലുള്ള യാത്രാസമയം 16 മണിക്കൂറായി കുറയും എന്നതാണ് ഇതിന്റെ സവിശേഷത. ബെംഗളൂരു എസ്എംവിടി ടെർമിനലിനും മുംബൈ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിനും ഇടയിൽ 1118 കിലോമീറ്റർ ദൂരമാണ് ട്രെയിൻ സഞ്ചരിക്കുക.