
വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ ഖെഷ്ം ദ്വീപിലും പരിസര പ്രദേശങ്ങളിലും ശക്തമായ സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ട്. യു.എസ് വ്യോമാക്രമണം നടത്തുകയും ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനം തിരിച്ചടിക്കുകയും ചെയ്തതോടെ മേഖലയിൽ സംഘർഷം രൂക്ഷമായി.അതേസമയം, ഇറാനെതിരെ ഉടൻ സൈനിക നടപടി സ്വീകരിക്കാൻ തിടുക്കമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി.
നയതന്ത്ര ചർച്ചകൾക്കുള്ള വാതിലുകൾ തുറന്നിട്ടിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, അമേരിക്ക ഏർപ്പെടുത്തിയ സാമ്പത്തിക ഉപരോധങ്ങൾ ഇറാന്റെ സമ്പദ്വ്യവസ്ഥയെയും സാമ്പത്തിക ശേഷിയെയും സാരമായി ബാധിച്ചിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.ഇറാൻ വിഷയത്തിൽ യു.എസിലെ ഉന്നത ഭരണാധികാരികൾക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലനിൽക്കുന്നത്.ഉപരാഷ്ട്രപതി ജെ.ഡി. വാൻസ്, വൈറ്റ് ഹൗസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്.ഡെപ്യൂട്ടി പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു.വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ.
സംഘർഷം ലഘൂകരിച്ച് യു.എസ്-ഇറാൻ ചർച്ചകൾ പുനരാരംഭിക്കുന്നതിനായി ഖത്തർ മധ്യസ്ഥശ്രമങ്ങൾ സജീവമാക്കിയിട്ടുണ്ട്. മൂന്ന് ദിവസത്തെ താൽക്കാലിക ആശ്വാസ നടപടികൾ ഉൾപ്പെടുത്തിയുള്ള നിർദ്ദേശമാണ് ഖത്തർ ഇരുരാജ്യങ്ങൾക്കും മുന്നിൽ വെച്ചിരിക്കുന്നത്.ചൈനയും റഷ്യയും ചർച്ചകളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഏറ്റെടുക്കാൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ അറിയിച്ചു.
നയതന്ത്ര ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിൽ അന്താരാഷ്ട്ര വിപണിയിലെ ആശങ്കകൾക്ക് അയവുവന്നു. ഇതോടെ അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ ബാരലിന് ഏകദേശം 10 ഡോളറിന്റെ കുറവ് രേഖപ്പെടുത്തി.