Banner Ads

കർണാടകയിൽ രാഷ്ട്രീയ മാറ്റം: സിദ്ധരാമയ്യ ഇന്ന് രാജിവെച്ചേക്കും; ഡി.കെ. ശിവകുമാർ മുഖ്യമന്ത്രി സ്ഥാനത്തേക്ക്

ബംഗളൂരു: കർണാടകയിൽ ഭരണനേതൃത്വ മാറ്റത്തിന് വഴിതുറന്നുകൊണ്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ന് സ്ഥാനം ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകൾ. അദ്ദേഹം ഇന്ന് ഗവർണർ തവർചന്ദ് ഗെഹ്ലോട്ടിനെ കണ്ട് രാജി സമർപ്പിച്ചേക്കുമെന്നാണ് സൂചന. ഇതിനായി ഗവർണറുടെ സമയം തേടിയിട്ടുണ്ട്. രാജിക്ക് മുന്നോടിയായി ഇന്ന് രാവിലെ മന്ത്രിമാർക്കായി സിദ്ധരാമയ്യ പ്രഭാതഭക്ഷണം ഒരുക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി പദത്തെച്ചൊല്ലിയുള്ള തർക്കങ്ങൾ പരിഹരിക്കാൻ ചൊവ്വാഴ്ച സിദ്ധരാമയ്യയെയും ഡി.കെ. ശിവകുമാറിനെയും കോൺഗ്രസ് ഹൈക്കമാൻഡ് ഡൽഹിക്ക് വിളിപ്പിച്ചിരുന്നു. എന്നാൽ, ഡൽഹിയിലെ ചർച്ചകൾക്ക് ശേഷം ഇന്നലെ മാധ്യമപ്രവർത്തകരെ കാണാൻ സിദ്ധരാമയ്യ തയ്യാറായിരുന്നില്ല.മുഖ്യമന്ത്രി സ്ഥാനം ഒളിയുന്ന സിദ്ധരാമയ്യയ്ക്ക് രാജ്യസഭാ സീറ്റും കോൺഗ്രസ് കേന്ദ്രനേതൃത്വത്തിൽ ഉന്നത പദവിയുമാണ് ഹൈക്കമാൻഡ് വാഗ്ദാനം ചെയ്തിരിക്കുന്നത്.

എന്നാൽ കേന്ദ്ര പദവികൾ ഉടനടി സ്വീകരിക്കാൻ അദ്ദേഹം തയ്യാറായേക്കില്ലെന്നാണ് വിവരം.രാഹുൽ ഗാന്ധി നേരിട്ട് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് സിദ്ധരാമയ്യ രാജിവെക്കാൻ സന്നദ്ധനായതെന്നാണ് റിപ്പോർട്ടുകൾ. രാഹുൽ ആവശ്യപ്പെട്ടാൽ സ്ഥാനം ഒഴിയാമെന്ന നിലപാടിലായിരുന്നു അദ്ദേഹം. സിദ്ധരാമയ്യ രാജിവെക്കാൻ തീരുമാനിച്ച കാര്യം തന്നോട് വ്യക്തമാക്കിയതായി മുതിർന്ന കോൺഗ്രസ് എം.എൽ.എ ആർ.വി. ദേശ്പാണ്ഡെ സ്ഥിരീകരിച്ചു.ഡൽഹിയിലായിരുന്ന ഡി.കെ. ശിവകുമാർ ഇന്ന് പുലർച്ചെയോടെ കർണാടകയിൽ തിരിച്ചെത്തും.

സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാലയും ഇന്ന് ബംഗളൂരുവിൽ എത്തുന്നുണ്ട്. വെള്ളിയാഴ്ച ചേരുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ ഡി.കെ. ശിവകുമാറിനെ പുതിയ നേതാവായി ഔദ്യോഗികമായി തിരഞ്ഞെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.ഡൽഹിയിലായിരുന്ന ഡി.കെ. ശിവകുമാർ ഇന്ന് പുലർച്ചെയോടെ കർണാടകയിൽ തിരിച്ചെത്തും.

സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി രൺദീപ് സിംഗ് സുർജേവാലയും ഇന്ന് ബംഗളൂരുവിൽ എത്തുന്നുണ്ട്. വെള്ളിയാഴ്ച ചേരുന്ന കോൺഗ്രസ് നിയമസഭാ കക്ഷി യോഗത്തിൽ ഡി.കെ. ശിവകുമാറിനെ പുതിയ നേതാവായി ഔദ്യോഗികമായി തിരഞ്ഞെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.