Banner Ads

തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ വസതിക്ക് മുന്നിൽ വൻ സംഘർഷം

പരിശോധന കഴിഞ്ഞ് പുറത്തേക്ക് പോകാൻ ശ്രമിച്ച ഇഡി ഉദ്യോഗസ്ഥരുടെ വാഹനങ്ങൾക്ക് നേരെ പ്രവർത്തകർ കല്ലെറിയുകയും വടികളുപയോഗിച്ച് വാഹനത്തിന്റെ ചില്ലുകൾ അടിച്ചുതകർക്കുകയുമായിരുന്നു. ഉദ്യോഗസ്ഥരെ തടഞ്ഞുവെക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ മാറ്റാൻ പോലീസ് ലാത്തിവീശിയതോടെയാണ് പ്രദേശം യുദ്ധക്കളമായി മാറിയത്. സംഘർഷത്തിൽ ചില പ്രവർത്തകർക്കും പോലീസുകാർക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരങ്ങൾ സൂചന നൽകുന്നത്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് മുഖ്യമന്ത്രിയെയും കുടുംബത്തെയും വേട്ടയാടാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചാണ് പ്രവർത്തകർ റോഡ് ഉപരോധിച്ച് ഇപ്പോഴും പ്രതിഷേധിക്കുന്നത്.