Banner Ads

വയനാട്ടിൽ വിൽപനയ്‌ക്കെത്തിച്ച എം.ഡി.എം.എയുമായി തമിഴ്‌നാട് സ്വദേശികൾ പിടിയിൽ

കൽപ്പറ്റ: വൈത്തിരി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ ഉപയോഗത്തിനും വിൽപനയ്ക്കുമായി കൈവശം വെച്ച മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് തമിഴ്‌നാട് സ്വദേശികൾ പിടിയിലായി. പന്തല്ലൂർ എരുമാട് കല്ലെങ്കൽ കെ.ഇ. നൗഫൽ (50), ഗൂഡല്ലൂർ രാജഗോപാലപുരം കെ.എം. മുഹമ്മദ് നഫീസ് (37) എന്നിവരെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 8.520 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.ലക്കിടിയിൽ രാത്രി നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ പൊലീസിന്റെ വലയിലായത്.

വിപണിയിൽ വൻ വിലമതിക്കുന്ന 8.520 ഗ്രാം എം.ഡി.എം.എ.വൈത്തിരി സബ് ഇൻസ്‌പെക്ടർ കെ.കെ. സോബിൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ എ.വി. നൗഫൽ, സിവിൽ പൊലീസ് ഓഫീസർമാരായ പി.പി. ആഷിക്, ഉനൈസ് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്.ലഹരിമരുന്ന് കടത്തിനെതിരെ മേഖലയിൽ പരിശോധന കൂടുതൽ ശക്തമാക്കുമെന്ന് പൊലീസ് അറിയിച്ചു.