പത്തനാപുരം : മതപഠനക്ലാസുകള്‍ അല്ല, വേണ്ടത് ആത്മീയഗ്രന്ഥങ്ങളുടെ പഠനമാണ്.പത്തനാപുരത്ത് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം രാജ്യാന്തര സമ്മേളനത്തിന്‍റെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി ഗണേഷ് കുമാർ സണ്‍ഡേ സ്കൂളില്‍ പഠിപ്പിക്കുന്നത് ക്രിസ്തുമതം അല്ല, ബൈബിളാണ്. മതങ്ങളെ ഭിന്നിപ്പിച്ചുകാണാനല്ല മദ്റസകളില്‍ പഠിപ്പിക്കുന്നത്.ചെറിയ കുഞ്ഞുങ്ങള്‍ക്ക് ഖുര്‍ആന്റെ അറിവ് നല്‍കുന്നതാണ് മദ്റസകള്‍. എല്ലാ വിഭാഗങ്ങളും മതപഠന ക്ലാസ് എന്ന പേരുമാറ്റി ആത്മീയ പഠന ക്ലാസ് എന്നാക്കണമെന്നും അദ്ദേഹം പറഞ്ഞു.