കണ്ണൂർ:പി.പി ദിവ്യക്ക് സ്വാർത്ഥ താല്പര്യമുണ്ടെന്നും അത് നടക്കാത്തതിലെ അരിശമാണ് എഡിഎമ്മിന്‍റെ യാത്രയയപ്പില്‍ പ്രകടിപ്പിച്ചതെന്നും സുധാകരൻ ആരോപിച്ചു.വിഷയത്തില്‍ സർക്കാർ കാര്യക്ഷമമായ നടപടി എടുക്കുന്നില്ല. മുകളില്‍ നിന്നും നിർദേശം കിട്ടാതെ പോലീസിനു അനങ്ങാൻ സാധിക്കില്ലെന്നും കെ.സുധാകരൻ പറഞ്ഞു.മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്നും സുധാകരൻ ചോദിച്ചു.പ്രസിഡന്റ് പി.പി ദിവ്യയെ പിടികൂടാത്തത് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിയുടെ നിർദേശപ്രകാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.