Banner Ads

ഹയർസെക്കണ്ടറി ഫലം ഇന്നറിയാം; കാത്തിരിപ്പിൽ 4.52 ലക്ഷം വിദ്യാർഥികൾ

തിരുവനന്തപുരം: കേരളത്തിലെ ലക്ഷക്കണക്കിന് വിദ്യാർഥികൾ കാത്തിരുന്ന ഹയർസെക്കണ്ടറി (പ്ലസ് ടു) പരീക്ഷാഫലം ഇന്ന് പ്രസിദ്ധീകരിക്കും. വൈകീട്ട് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനാണ് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടത്തുക. മന്ത്രിയായി ചുമതലയേറ്റ ശേഷമുള്ള എൻ. ഷംസുദ്ദീൻ്റെ ആദ്യത്തെ പരീക്ഷാ ഫലപ്രഖ്യാപനമാണിത്.

പശ്ചിമേഷ്യൻ പ്രതിസന്ധികളെത്തുടർന്ന് പരീക്ഷകൾ റദ്ദാക്കേണ്ടി വന്ന ഗൾഫ് മേഖലകളിലെ പ്രത്യേക ഫലപ്രഖ്യാപനവും ഇതോടൊപ്പം മന്ത്രി നിർവ്വഹിക്കും. സംസ്ഥാനത്തുടനീളമായി 4.52 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഫലത്തിനായി കാത്തിരിക്കുന്നത് വിദ്യാർഥികൾക്ക് താഴെ പറയുന്ന ഔദ്യോഗിക സംവിധാനങ്ങളിലൂടെ വേഗത്തിൽ ഫലം ലഭ്യമാകും,സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഔദ്യോഗിക പോർട്ടലുകൾ വഴി.പി.ആർ.ഡിയുടെ ‘നമ്മുടെ കേരളം’ ആപ്പിലൂടെയും ഫലം പരിശോധിക്കാം.