
തിരുവനന്തപുരം: ഫോണുകൾ സ്റ്റാഫ്‌റൂമുകളിൽ വച്ച ശേഷമേ പരീക്ഷാ ഹാളിലേക്ക് എത്താവൂ എന്നാണ് നിർദേശം. കൂടാതെ സൈലന്റ്റ് മോഡിലോ സ്വിച്ച് ഓഫ് ചെയ്തോ ഫോൺ കൊണ്ടുവരരുതെന്നും അധ്യാകർക്ക് വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.ഇതു സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവ് പുറത്തിറക്കി.പരീക്ഷാ നടത്തിപ്പിൽ ക്രമക്കേട് ഉണ്ടെന്ന ഇൻസ്പെക്ഷൻ റിപ്പോർട്ട് പ്രകാരമാണ് നടപടി. പരീക്ഷകളുടെ സുതാര്യതയും വിശ്വാസ്യതയും ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് തീരുമാനമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.