Banner Ads

കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: നാള മുതൽ സംസ്ഥാനത്ത് കാലവർഷം വീണ്ടും സജീവമാകും. ബുധനാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.മഴ മുന്നറിയിപ്പിന്റെ ഭാഗമായി ചില ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

സെപ്റ്റംബർ 9 തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി.സെപ്റ്റംബർ 10 പത്തനംതിട്ട, ഇടുക്കി യെല്ലോ അലർട്ട് പ്രഖ്യാപിച്ച സ്ഥലങ്ങളിൽ 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യത നിലനിൽക്കുന്നു. കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്.സെപ്റ്റംബർ 8 മുതൽ 10 വരെ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടിമിന്നലുള്ളപ്പോൾ ജനലുകളും വാതിലുകളും അടച്ചിടുക. ജനലിനും വാതിലിനും അടുത്ത് നിൽക്കാതിരിക്കുക.കെട്ടിടങ്ങൾക്കുള്ളിൽ തന്നെ കഴിയുക. ഭിത്തിയിലോ തറയിലോ സ്പർശിക്കുന്നത് ഒഴിവാക്കുക.ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായി നേരിട്ടുള്ള സമ്പർക്കം ഒഴിവാക്കുക.