
കണ്ണൂർ: തലശ്ശേരിയിലെ ഗവ. ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് പെൺകുട്ടികളെ കാണാതായി. ചൊവ്വാഴ്ച പുലർച്ചെ 12.30 നും 1.00 മണിക്കും ഇടയിലാണ് കുട്ടികൾ ഹോമിൽ നിന്ന് പുറത്തുപോയത്. സംഭവത്തെത്തുടർന്ന് പൊലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.ചിൽഡ്രൻസ് ഹോമിനും പരിസരത്തുമുള്ള സിസിടിവി (CCTV) ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ചു വരികയാണ്.
മുൻപും ഇതിലൊരു പെൺകുട്ടി സമാനമായ രീതിയിൽ പുറത്തുപോയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കാണാതായ കുട്ടികളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഏറെക്കുറെ ഇവരെ കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. കുട്ടികളെ ഉടൻ തന്നെ സുരക്ഷിതമായി തിരികെ എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.