Banner Ads

സംസ്ഥാനത്ത് പച്ചക്കറിക്ക്; പൊള്ളും വില

കൊച്ചി: വെളുത്തുള്ളി, തക്കാളി എന്നിങ്ങനെ തുടങ്ങി മലയാളിയുടെ അടുക്കളയില്‍ വേവുന്ന പച്ചക്കറികള്‍ക്കെല്ലാം പൊന്നുംവിലയാണ്. തമിഴ്‌നാട്ടിലെ തുടര്‍ച്ചയായ മഴയാണ് പച്ചകറി വിലയെ ബാധിച്ചതെന്ന് കടയുടമകള്‍ പറയുന്നു. വെളുത്തുള്ളി, വെണ്ട,ചെറുനാരങ്ങ, സവാള, തക്കാളി, ക്യാരറ്റ്, ബീറ്റ്‌റൂട്ട്, കാബേജ്, ഇഞ്ചി, പടവലം അടക്കമുള്ള പച്ചക്കറികള്‍ക്കാണ് വില കൂടിയത്.തക്കാളി ഒരു പെട്ടിക്ക് ഹോള്‍സെയില്‍ മാര്‍ക്കറ്റില്‍ 200 രൂപ വില വ്യത്യാസമാണ് ഒറ്റ ദിവസത്തില്‍ ഉയർന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇത് 600 ന് മുകളിലായിരുന്നെങ്കില്‍ ഇന്ന് അത് 800 ന് മുകളിലേക്ക് എത്തി.കൊച്ചിയിലേയും സ്ഥിതിവെച്ചുനോക്കുമ്പോള്‍ കോഴിക്കോട്ടെ വില ആശ്വാസകരമാണെന്നാണ് വിവരം. 72 രൂപയാണ് സവാളയ്ക്ക് ഹോള്‍സെയില്‍ മാര്‍ക്കറ്റിലെ വില. മറ്റുപച്ചക്കറികള്‍ക്കും താരതമ്യേന വില കുറവാണ്.

Leave a Reply

Your email address will not be published. Required fields are marked *