
കായംകുളം: കനകക്കുന്നിൽ കായലിൽ വയോധികയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ടല്ലൂർ സ്വദേശിനി തങ്കമ്മ (80) ആണ് മരിച്ചത്. മൃതദേഹം വസ്ത്രങ്ങളില്ലാത്ത നിലയിലും, കഴുത്തിൽ കയർ കുരുക്കി കല്ല് കെട്ടിയ നിലയിലുമായിരുന്നു.ഇന്ന് പുലർച്ചെ കനകക്കുന്ന് ജെട്ടിക്ക് സമീപമാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
മൃതദേഹത്തിന്റെ അവസ്ഥ കണക്കിലെടുത്ത് ഇതൊരു ആസൂത്രിത കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കായംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റും. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്ന ശേഷമേ മരണകാരണത്തിൽ കൂടുതൽ വ്യക്തത ലഭിക്കൂ എന്ന് പോലീസ് അറിയിച്ചു.