
ഭര്‍ത്താവുമായി പിണങ്ങി കുടുംബ വീട്ടില്‍ എത്തിയ ശ്രീതു; ഇളയ കുഞ്ഞ് ജനിച്ചതിനു ശേഷമാണ് കടബാധ്യത വന്നത് എന്ന് ഹരികുമാര്‍ വിശ്വസിപ്പിച്ചു; ശ്രീതുവിനെയും ശ്രീജിത്തിനെയും ഒന്നിപ്പിക്കാനുള്ള മധ്യസ്ഥ ശ്രമം പൊളിച്ചത് ശ്രീജിത്ത് . അന്ധവിശ്വാസ
കൊലയോ ബാലരാമപുരത്ത്?
ഉറങ്ങിക്കിടന്ന രണ്ടുവയസുകാരിയെ കിണറ്റിലെറിഞ്ഞു കൊലപെടുത്തിയ കേസിൽ പോലീസിന് വലിയ വെല്ലുവളി. അറസ്റ്റിലായ പ്രതിയായ ഹരികുമാറിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.
കോട്ടുകാല്‍ക്കോണം വാറുവിളാകത്ത് വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ശ്രീതു – ശ്രീജിത്ത് ദമ്ബതികളുടെ മകള്‍ ദേവേന്ദുവാണ് കൊല്ലപ്പെട്ടത്. ശ്രീതുവിന്റെ അനുജന്‍ ഹരികുമാറാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് പോലീസ് കണ്ടെത്തൽ. ഹരികുമാറിന് പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ശ്രീതുവുമായും വഴിവിട്ട തരത്തിലുള്ള ബന്ധത്തിന് ഇയാള്‍ ശ്രമിച്ചിരുന്നുവെന്നാണ് സൂചന.ഇതുനടക്കാത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തല്‍. ഹരികുമാറിന്റെയും ശ്രീതുവിന്റെയും പെരുമാറ്റവും മൊഴികളിലെ വൈരുദ്ധ്യവും തിരിച്ചറിഞ്ഞ പൊലീസ് ഇരുവരുടെയും വാട്‌സ്‌ആപ്പ് ചാറ്റുകള്‍ പരിശോധിച്ചതിനെ തുടർന്നാണ് കാര്യങ്ങൾ പുറത്തു വന്നത്. കൊലപാതകത്തെ കുറിച്ച് ശ്രീതുവിന് അറിയിവില്ലെന്നാണ് പൊലീസിന്റെ നിഗമനം. കൃത്യം സഹോദരീ ഭര്‍ത്താവിന്റെ തലയില്‍കെട്ടിവയ്ക്കാനും പ്രതി ശ്രമിച്ചിരുന്നു.
കൊലക്കേസില്‍ പിടിക്കപ്പെട്ട് കഴിഞ്ഞാൽ മാനസിക പ്രശ്‌നമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ഹരികുമാര്‍ പദ്ധതിയും തയ്യാറാക്കിയിരുന്നു. ഹരികുമാര്‍ ഇതിനുമുമ്പും പല കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതിനുശേഷം സഹോദരിയെ നിയമവിരുദ്ധമായ പല കാര്യങ്ങള്‍ക്കും ഇയാള്‍ പ്രേരിപ്പിച്ചു. ശ്രീതുവിനെ ഇന്നലെ പൂജപ്പുര മഹിളാ മന്ദിരത്തിലേക്ക് മാറ്റി. കുടുംബത്തിന് ചില അന്ധവിശ്വാസങ്ങളുണ്ടായിരുന്ന കാര്യത്തിലും സൂചനകളുണ്ട്. ഇതും പോലീസ് പരിശോധിക്കും.ഏറെ നാളെയായി ശ്രീതുവും ഭര്‍ത്താവ് ശ്രീജിത്തും അകന്നാണ് കഴിയുന്നത്. ഇവര്‍ക്ക് എട്ട് വയസ്സുള്ള ഒരു മകള്‍ കൂടിയുണ്ട്. ഇടയ്ക്കിടെ മാത്രമാണ് വീട്ടിലേയ്ക്ക് ശ്രീജിത്ത് വന്നിരുന്നത്. കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നു. ഇതിന്റെ പേരിലും തര്‍ക്കങ്ങളുണ്ടായിരുന്നു. വീട്ടില്‍ കുരുക്കിട്ട നിലയില്‍ കയറുകളും കണ്ടെത്തിയിരുന്നു. കുഞ്ഞിനെ കൊന്ന ശേഷം കൂട്ട ആത്മഹത്യക്ക് ശ്രമിച്ചെന്ന സംശയവും ഉണ്ട് . കിടപ്പുമുറിയിലെ കട്ടില്‍ കത്തിച്ചും അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമമുണ്ടാക്കി.
അമ്മയുടെ കുടുംബവീട്ടിലാണ് കുഞ്ഞിനെ സംസ്‌കരിച്ചത്.അച്ഛന്‍ ശ്രീജിത്തിനെയും അമ്മൂമ്മ ശ്രീകലയെയും സംസ്‌കാരചടങ്ങുകള്‍ക്ക് പങ്കെടുക്കാന്‍ പൊലീസ് അനുവദിച്ചിരുന്നു.
ശ്രീതുവിനും കുടുംബത്തിനും സാമ്പത്തിക ബാധ്യത മാറുന്നതിന് പൂജകള്‍ നടത്തുന്നതിനും മറ്റും ഹരികുമാറിനെ ഏര്‍പ്പെടുത്തിയിരുന്നുവെന്നാണ് ലഭിക്കുന്ന സൂചന. ആഭിചാര ക്രിയകളുമായി ബന്ധമുണ്ടോ എന്നും പൊലീസിന് സംശയിക്കുന്നുണ്ട്. സഹോദരിയെ ഇഷ്ടമായിരുന്നുവെങ്കിലും കുട്ടികളെ ഇഷ്ടമല്ലാതിരുന്നതിന്റെ കാരണം തേടുകയാണ് ഇപ്പോൾ പൊലീസ്. ആദ്യം സഹോദരനെ രക്ഷിക്കുന്ന മൊഴികളാണ് ശ്രീതുവില്‍ നിന്നുണ്ടായതെന്നതിനാല്‍ പൊലീസ് ശ്രീതുവിനെയും സംശയിച്ചു. ഭര്‍ത്താവ് ശ്രീജിത്തുമായി പിണങ്ങിയത്തിനുശേഷമാണ് ശ്രീതു മക്കളെയും കൂട്ടി മാതാപിതാക്കള്‍ക്കും സഹോദരനുമൊപ്പം താമസം തുടങ്ങിയത്.
ശ്രീജിത്ത് മക്കളെ കാണാന്‍ ഇടയ്ക്ക് ശ്രീതുവിന്റെ വീട്ടിലെത്തുമായിരുന്നു. ശ്രീതുവിന്റെ അച്ഛന്റ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ വീട്ടിലെത്തിയിരുന്ന ശ്രീജിത്ത് ദേവേന്ദു കൊല്ലപ്പെട്ടതിന്റെ തലേന്ന് ഇവിടെയാണ് കിടന്നത്. ഒരാഴ്ച മുന്‍പ് അടിയന്തിര ചടങ്ങിനെത്തിയ ബന്ധുക്കള്‍ ചേര്‍ന്ന് ശ്രീതുവിനെയും ശ്രീജിത്തിനെയും ഒന്നിപ്പിക്കാന്‍ മധ്യസ്ഥ ചര്‍ച്ച നടത്തിയെങ്കിലും ശ്രീജിത്തിനൊപ്പം പോകില്ലെന്നായിരുന്നു ശ്രീതു പറഞ്ഞത്.സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനാണ് ശ്രീജിത്ത്.
ശ്രീജിത്ത് വീട്ടിലുള്ള ദിവസം തന്നെ ഹരികുമാര്‍ ദേവേന്ദുവിനെ കൊലപ്പെടുത്തിയത് പിന്നിൽ സംശയം ഉയർന്നിരുന്നു . ഇളയ കുഞ്ഞ് ജനിച്ചതിനു ശേഷമാണ് കുടുംബത്തിന് കടബാധ്യത വന്നുചേര്‍ന്നതെന്ന് ഹരികുമാര്‍ വിശ്വസിച്ചിരുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. ഇതെല്ലാം പരിശോധിക്കുകയാണ് പോലീസ്.