
ദുബൈ: വാഹനം വാങ്ങാൻ വണ്ടിച്ചെക്ക് നൽകി തട്ടിപ്പ് നടത്തിയിരുന്ന ദമ്‌ബതികൾ പിടിയിൽ.അന്താരാഷ്ട്ര വാഹനമോഷണ സംഘത്തിലെ കണ്ണികളാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു.പ്രമുഖ ക്ലാസിഫൈഡ് സൈറ്റിൽ വാഹനം വിൽക്കാനുണ്ടെന്ന് പരസ്യം നൽകുന്നവരെലക്ഷ്യമിട്ടായിരുന്നു ഇവരുടെ തട്ടിപ്പ്.
വാഹനം വിൽക്കുന്നവരുമായി ദമ്ബതികൾ നല്ല സൗഹ്യദംസ്ഥാപിക്കും പണത്തിന് പകരം ചെക്ക് നൽകി വാഹനം വാങ്ങി ഇവരുടെ പേരിലേക്ക് മാറ്റും. ചെക്ക് ബാങ്കിൽ നൽകുമ്‌ബോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ട വിവരം വാഹനം വിറ്റവർ തിരിച്ചറിയുക നിരവധിപേർ ഇവരുടെ തട്ടിപ്പിന് വിധേയരായിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. വാഹനം വിൽക്കുന്നവർ മുഴുവൻ തുകയും കൈപ്പറ്റാതെ വാഹനം മറ്റുള്ളവരുടെ പേരിൽ രജിസ്റ്റർ ചെയ്ത് നൽകരുതെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി