
തിരുവനന്തപുരം :വഖഫ് ബോർഡ് പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ ഒടുവിൽ സമവായം. കാന്തപുരം എപി വിഭാഗത്തെ വഖഫ് ബോർഡിൽ ഉൾപ്പെടുത്താൻ തീരുമാനമായി. എപി വിഭാഗം നിർദേശിക്കുന്ന വ്യക്തിക്കായിരിക്കും വഖഫ് ബോർഡിൽ അംഗത്വം നൽകുക. വിഷയത്തിൽ വഖഫ് മന്ത്രി എൻ. ഷംസുദ്ദീൻ വൈകിട്ട് കാന്തപുരം എ.പി. അബൂബക്കർ മുസലിയാരുമായി കൂടിക്കാഴ്ച നടത്തും.
മുഖ്യമന്ത്രിയും പികെ കുഞ്ഞാലിക്കുട്ടിയും നേരിട്ട് നടത്തിയ ഇടപെടലുകളാണ് സമവായ നീക്കങ്ങൾക്ക് വഴിയൊരുക്കിയത്. പൊന്നാനി എംഎൽഎ പി. നൗഷാദ് അലിയും ചർച്ചകളിൽ സജീവമായി പങ്കെടുത്തു.വഖഫ് ബോർഡിൽ പ്രാതിനിധ്യം: എപി വിഭാഗം നിർദേശിക്കുന്ന പ്രതിനിധിക്ക് വഖഫ് ബോർഡിൽ അംഗത്വം നൽകും.
ഹജ്ജ് കമ്മിറ്റി അധ്യക്ഷസ്ഥാനം ഒഴിയും ധാരണയുടെ ഭാഗമായി നിലവിലെ ഹജ്ജ് കമ്മിറ്റി ചെയർമാനും കാന്തപുരം വിഭാഗം നേതാവുമായ സി. മുഹമ്മദ് ഫൈസി (ഹുസൈൻ സഖാഫി ചുള്ളിക്കോട്) പദവി രാജിവെക്കും.വഖഫ് ബോർഡ് രൂപീകരണത്തിൽ പൂർണ്ണ സമവായത്തിലെത്തിയതായി മന്ത്രി എൻ. ഷംസുദ്ദീൻ മാധ്യമങ്ങളോട് സ്ഥിരീകരിച്ചു. നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള ബോർഡിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുമെന്നും, എല്ലാ വിഭാഗങ്ങളെയും ചേർത്തുനിർത്തി മുന്നോട്ടുപോകുമെന്നും മന്ത്രി വ്യക്തമാക്കി.