Banner Ads

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്; ഉച്ചയ്ക്ക് ശേഷം പവന് 800 രൂപ കുറഞ്ഞു

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ വൻ ഇടിവ്. ഉച്ചയ്ക്ക് ശേഷം സ്വർണവിലയിൽ വീണ്ടും കുറവുണ്ടായി. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് കുറഞ്ഞത്. ഇതോടെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 13,390 രൂപയായും പവന് 107120 രൂപയായും താഴ്ന്നു. ഇന്ന് രാവിലെ സ്വർണം പവന് 640 രൂപ കുറഞ്ഞിരുന്നു.

രാവിലെ ഗ്രാമിന് 13490 രൂപയും പവന് 107920 രൂപയുമായിരുന്നു നിരക്ക്. അന്താരാഷ്ട്ര വിപണിയിലെ വിലയിലെ കയറ്റിറക്കങ്ങളാണ് കേരളത്തിലെ സ്വർണവിലയെ സ്വാധീനിക്കുന്നത്. അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ലാതെ തുടരുകയാണ്. വെള്ളി ഗ്രാമിന് 30 രൂപ നിരക്കിലും 10 ഗ്രാമിന് 2300 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.