Banner Ads

വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്രം; ഔദ്യോഗിക വിവരങ്ങൾ പങ്കുവെക്കരുത്, വെബ് സെഷനുകൾ ലോഗ് ഔട്ട് ചെയ്യണം

ന്യൂഡൽഹി: വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് അതീവ ജാഗ്രതാ നിർദ്ദേശവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഔദ്യോഗികവും രഹസ്യവുമായ വിവരങ്ങളും സാമ്പത്തിക രേഖകളും വാട്‌സ്ആപ്പിലൂടെ കൈമാറരുതെന്നാണ് മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ സൈബർ ക്രൈം ത്രെട്ട് അനലിറ്റിക്സ് യൂണിറ്റ് നൽകിയിട്ടുള്ള കർശന മുന്നറിയിപ്പ്.വാട്‌സ്ആപ്പ് വെബ് അക്കൗണ്ടുകൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും സൈബർ സുരക്ഷാ വിഭാഗം ചൂണ്ടിക്കാട്ടുന്നു.

ഉപയോഗശേഷം ലോഗ് ഔട്ട് ചെയ്യാത്ത വാട്‌സ്ആപ്പ് വെബ് സെഷനുകൾ വഴി അക്കൗണ്ട് ഉടമ അറിയാതെ സൈബർ ക്രിമിനലുകൾക്ക് സ്വകാര്യ സന്ദേശങ്ങൾ അയക്കാനും വിവരങ്ങൾ ചോർത്താനും സാധിക്കുമെന്നാണ് റിപ്പോർട്ട്.ഔദ്യോഗിക രേഖകൾ, രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ, ബാങ്കിംഗ്-സാമ്പത്തിക വിവരങ്ങൾ എന്നിവ യാതൊരു കാരണവശാലും വാട്‌സ്ആപ്പ് വഴി പങ്കുവയ്ക്കരുത്.

ഓഫീസുകളിലെയോ മറ്റ് പൊതുസ്ഥലങ്ങളിലെയോ കംപ്യൂട്ടറുകളിൽ വാട്‌സ്ആപ്പ് വെബ് ഉപയോഗിച്ച ശേഷം നിർബന്ധമായും ലോഗ് ഔട്ട് (Log out) ചെയ്യണം.ഫോണിലെ ‘ലിങ്ക്ഡ് ഡിവൈസസ്’ (Linked Devices) പരിശോധിക്കുകയും, അപരിചിതമായതോ ഉപയോഗത്തിലില്ലാത്തതോ ആയ വെബ് സെഷനുകൾ ഉടൻ നീക്കം ചെയ്യുകയും വേണം