Banner Ads

തൃശൂരിൽ വീണ്ടും ദുരൂഹ മരണം: കാണാതായ ബാബുവിനെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ: കിള്ളിമംഗലം സ്വദേശിയായ മധ്യവയസ്കനെ വടക്കാഞ്ചേരിയിലെ വനത്തിനുള്ളിൽ കത്തിക്കരിഞ്ഞ് മരിച്ച നിലയിൽ കണ്ടെത്തി. കിള്ളിമംഗലം സ്വദേശി ബാബുവിനെയാണ് (52) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുണ്ടൂർ ഭാഗത്ത് റോഡ് പണിയുമായി ബന്ധപ്പെട്ട് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു ഇയാൾ.

കഴിഞ്ഞദിവസം ഉച്ചയോടെ ബാബുവിനെ ജോലിസ്ഥലത്തു നിന്നും കാണാതായിരുന്നു. തുടർന്ന് സഹപ്രവർത്തകർ പേരാമംഗലം പോലീസിൽ പരാതി നൽകി. അന്വേഷണത്തിൽ ബാബു സഞ്ചരിച്ചിരുന്ന വാഹനം വട്ടായി മേഖലയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.

തുടർന്ന് പോലീസിന്റെ നേതൃത്വത്തിൽ നാട്ടുകാരും ബന്ധുക്കളും സഹപ്രവർത്തകരും ചേsearch നടത്തിയ തിരച്ചിലിലാണ് സമീപത്തെ വനമേഖലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പേരാമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.