Banner Ads

കടയ്ക്കലിൽ വീണ്ടും മോഷണശ്രമം: കുപ്രസിദ്ധ മോഷ്ടാവ് പോലീസിന്റെ പിടിയിൽ

കൊല്ലം: കടയ്ക്കലിൽ വീട്ടുപറമ്പിൽ കയറി മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെ കുപ്രസിദ്ധ മോഷ്ടാവിനെ കടയ്ക്കൽ പോലീസ് പിടികൂടി. തിരുവനന്തപുരം മലയിൻകീഴ് സ്വദേശിയായ സതീഷ് (ഉണ്ണി) ആണ് അറസ്റ്റിലായത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിരവധി മോഷണക്കേസുകളിൽ പ്രതിയായ വ്യക്തിയാണ് ഇയാളെന്ന് പോലീസ് അറിയിച്ചു.

കടയ്ക്കൽ ചുണ്ട ചെറുകുളത്തുള്ള വീട കേന്ദ്രീകരിച്ചായിരുന്നു ഇയാൾ മോഷണത്തിന് മുതിർന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ ഇയാളെ കണ്ട നാട്ടുകാരാണ് വിവരം ഉടൻതന്നെ പോലീസിനെ അറിയിച്ചത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് സംഘത്തെ കണ്ട് പ്രതി ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, പോലീസ് പിന്തുടർന്ന് സാഹസികമായി കീഴടക്കുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.