Banner Ads

ഡൽഹിയിൽ വായു മലിനീകരണം അതീവ ഗുരുതരം; മലിനീകരണ തോത് 350 കടന്നു, കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

ഡൽഹി: ദേശീയ തലസ്ഥാനത്ത് വായു മലിനീകരണ തോത് വീണ്ടും അതീവ ഗുരുതരമായ സാഹചര്യത്തിലേക്ക്. ശരാശരി വായു മലിനീകരണ തോത് 350 കടന്നതോടെ പുക മലിനീകരണം രൂക്ഷമായി, ജനങ്ങൾ ദുരിതത്തിലായിരിക്കുകയാണ്. വരുന്ന ദിവസങ്ങളിൽ മലിനീകരണം ഇതിലും അതിരൂക്ഷമാകുമെന്നാണ് വിലയിരുത്തൽ. ഡൽഹിയുടെ അതിർത്തികളിൽ പൊലീസ് നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്.

ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ മലിനീകരണ തോത് 400-ഉം കടന്നിരിക്കുകയാണ്. ധോല കുവാ മേഖലയിൽ ഇന്ന് രാവിലെ 417 ആണ് രേഖപ്പെടുത്തിയത്. ഗാസിപൂരിൽ ഇത് 410 ആണ്.നഗരത്തിൽ നിർമാണ, പൊളിക്കൽ നടപടികൾ പൂർണ്ണമായി നിരോധിച്ചിട്ടുണ്ട്.സർക്കാർ, സ്വകാര്യ ഓഫീസുകളിൽ നേരിട്ട് ഹാജരാകേണ്ട ജീവനക്കാരുടെ എണ്ണം 50 ശതമാനമായി കുറച്ചു.ഈ മാസം ഇരുപതാം തീയതി വരെ ഈ നിയന്ത്രണങ്ങൾ നിലവിലുണ്ടാകും. ഇതുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി കമ്മിഷണർ ഔദ്യോഗിക ഉത്തരവിറക്കിയിട്ടുണ്ട്.