
കോഴിക്കോട്:മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ബസ് ഓടിച്ചുകയറ്റി.വ്യാഴാഴ്ച വൈകിട്ട് കോഴിക്കോട് കോട്ടൂളിയിലാണ് സംഭവ. ഇതിൽ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പോലിസ് എടുത്തു. ബാലസംഘത്തിന്റെ സമാപന സമ്മേളനം കഴിഞ്ഞ് മുഖ്യമന്ത്രി മടങ്ങുമ്ബോള്‍ ബസ് സ്‌റ്റോപ്പില്‍ നിര്‍ത്തിയിരുന്ന ബസ് വാഹനവ്യൂഹം ശ്രദ്ധിക്കാതെ മുന്നോട്ട് എടുക്കുകയായിരുന്നു എന്ന് പറയപ്പെടുന്നു. മുമ്ബിലുള്ള എസ്‌കോര്‍ട്ട് വാഹനം കടന്ന് പോയതിന് ഇടയിലേക്കാണ് ബസ് കയറിയത്. അശ്രദ്ധമായും അപകടമായും വാഹനമോടിച്ചതിന് ബസ് ഡ്രൈവര്‍ രാജേഷിനെതിരെ കേസെടുത്തു.