Banner Ads

72-ാമത് നെഹ്റു ട്രോഫി ജലമേള: ഫൈനലിസ്റ്റുകളെ പ്രഖ്യാപിച്ചു; മേൽപ്പാടം, നടുഭാഗം, വീയപുരം, അരോമ ചുണ്ടൻ വള്ളങ്ങൾ ഫൈനലിൽ

ആലപ്പുഴ: പുന്നമടക്കായലിൽ ആവേശം വിതറി നടക്കുന്ന 72-ാമത് നെഹ്റു ട്രോഫി ജലമേള ഫൈനൽ ഘട്ടത്തിലേക്ക് കടന്നു. വാശിയേറിയ ആറ് ഹീറ്റ്സുകൾ പൂർത്തിയായപ്പോൾ മികച്ച സമയം കുറിച്ച മേൽപ്പാടം, നടുഭാഗം, വീയപുരം, അരോമ എന്നീ നാല് ചുണ്ടൻ വള്ളങ്ങളാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്.

ഹീറ്റ്സ് 1: വീയപുരം ചുണ്ടൻ ഒന്നാമതെത്തി (സമയം: 4:20 മിനിറ്റ്).
ഹീറ്റ്സ് 2: ചമ്പക്കുളം ചുണ്ടൻ ഒന്നാമതെത്തി (നാല് വള്ളങ്ങളും 5 മിനിറ്റിലധികം എടുത്താണ് ഫിനിഷ് ചെയ്തത്).
ഹീറ്റ്സ് 3: മേൽപ്പാടം ചുണ്ടൻ ഒന്നാമതെത്തി (സമയം: 4:17 മിനിറ്റ്).
ഹീറ്റ്സ് 4: അരോമ ചുണ്ടൻ ഒന്നാമതെത്തി (സമയം: 4:27 മിനിറ്റ്).
ഹീറ്റ്സ് 5: നിരണം ചുണ്ടൻ ഒന്നാമതെത്തി (സമയം: 4:28 മിനിറ്റ്).
ഹീറ്റ്സ് 6: ആനാരി ചുണ്ടൻ ഒന്നാമതെത്തി (സമയം: 5 മിനിറ്റിൽ കൂടുതൽ).
ഉച്ചയോടെ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ സാംസ്കാരിക മന്ത്രി പി. സി. വിഷ്ണുനാഥ് പതാക ഉയർത്തിയതോടെയാണ് ജലമേളയ്ക്ക് ഔദ്യോഗിക തുടക്കമായത്. തുടർന്ന് മുഖ്യമന്ത്രി വി. ഡി. സതീശൻ ജലമേള ഉദ്ഘാടനം ചെയ്തു.

കർണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാർ, കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത ചടങ്ങിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ എം.പി തുടങ്ങി രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖർ സന്നിഹിതരായിരുന്നു. ട്രോഫിക്കായുള്ള പോരാട്ടത്തിൽ ഇനി കായൽപ്പരപ്പിൽ ഫൈനൽ പോരാട്ടത്തിന്റെ ആവേശമഴ പെയ്യും.