
തിരുവനന്തപുരം : തിരുവനന്തപുരം നഗരൂരിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 11കാരന് തെരുവുനായയുടെ ആക്രമണത്തിൽ വലതുകൈയിലെ വിരൽ നഷ്ടപ്പെട്ടു. മൊട്ടലുവിള സ്വദേശികളായ രാജു-അഞ്ജു ദമ്പതികളുടെ മകൻ ശരണിനാണ് പരിക്കേറ്റത്. കുട്ടിയുടെ കാലിനും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് സംഭവം.
സഹോദരിക്കൊപ്പം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ശരണിന് നേരെ തെരുവുനായ പാഞ്ഞടുക്കുകയായിരുന്നു. പേടിച്ചോടിയ പെൺകുട്ടി വീടിനകത്തേക്ക് കയറി രക്ഷപ്പെട്ടെങ്കിലും ശരണിനെ നായ ആക്രമിച്ചു. ആക്രമണത്തിൽ കുട്ടിയുടെ വലതുകൈവിരലിന്റെ പകുതിയോളം ഭാഗം നായ കടിച്ചെടുക്കുകയായിരുന്നു.