Banner Ads

മോഷണശ്രമത്തിനിടെ കള്ളൻ കിണറ്റിൽ വീണു; നന്തിബസാറിൽ വീട്ടമ്മ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

നന്തിബസാറിൽ മോഷണശ്രമത്തിനിടെ കിണറ്റിൽ വീണ ഇതരസംസ്ഥാന തൊഴിലാളിയെ ഫയർഫോഴ്‌സും പോലീസും ചേർന്ന് രക്ഷപ്പെടുത്തി. കുളിമുറി വഴി വീടിനുള്ളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവ് 24 അടി താഴ്ചയുള്ള കിണറ്റിൽ വീണത്. രാവിലെ വെള്ളം കോരാൻ എത്തിയ വീട്ടമ്മയാണ് കിണറ്റിൽ മനുഷ്യനെ കണ്ട് നിലവിളിച്ചത്. പ്രതി ഇപ്പോൾ പോലീസ് നിരീക്ഷണത്തിൽ ചികിത്സയിലാണ്.