Banner Ads

കേന്ദ്രത്തിന്റെ ‘സചേത്’ പരീക്ഷണം വിജയം!

രാജ്യത്തെ കോടിക്കണക്കിന് മൊബൈൽ ഫോണുകളിൽ ഒരേസമയം അടിയന്തര മുന്നറിയിപ്പ് സന്ദേശങ്ങൾ അയച്ച് കേന്ദ്ര സർക്കാർ. പ്രകൃതി ദുരന്തങ്ങൾ പോലുള്ള അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങൾക്ക് വേഗത്തിൽ വിവരം നൽകാൻ ലക്ഷ്യമിട്ടുള്ള ‘സചേത്’ (Sachet) എന്ന അത്യാധുനിക സംവിധാനത്തിന്റെ പരീക്ഷണമാണിത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ടെലികമ്മ്യൂണിക്കേഷൻ വകുപ്പും സംയുക്തമായാണ് ഈ ട്രയൽ നടത്തിയത്.