
തിരുവനന്തപുരം ഇലകമണിൽ യുവാവിനെ ഭാര്യയും ഭാര്യാപിതാവും ചേർന്ന് മർദ്ദിച്ചു. ഇലകമണ്‍ സ്വദേശി സിനുവിനെയാണ് ഭാര്യ വിചിത്രയും പിതാവും ചേർന്ന് ആക്രമിച്ചത്. മറ്റൊരു യുവതിയുമായി സിനു വീട്ടിലെത്തിയതിനെത്തുടർന്നുള്ള വാക്കുതർക്കമാണ് അക്രമത്തിൽ കലാശിച്ചത്. കുപ്പി കൊണ്ടുള്ള അടിയേറ്റ് സിനുവിന്റെ തലയ്ക്കും ശരീരമാസകലവും പരിക്കേറ്റു.