
കുംഭമേളയിലെ വൈറൽ ചിത്രത്തിലൂടെ ശ്രദ്ധേയയായ പെൺകുട്ടിയും ഭർത്താവ് ഫർമാൻ ഖാനും ഉൾപ്പെട്ട വിവാദങ്ങൾ പുതിയ വഴിത്തിരിവിൽ. പെൺകുട്ടി നിലവിൽ ഗർഭിണിയാണെന്നും അതിനാൽ മധ്യപ്രദേശ് പൊലീസിന് മുന്നിൽ ഹാജരാകാൻ കഴിയില്ലെന്നും ഭർത്താവ് ഫർമാൻ ഖാൻ അറിയിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചു എന്നാരോപിച്ച് മാതാപിതാക്കൾ നൽകിയ പരാതിയിൽ അന്വേഷണം തുടരുന്നതിനിടെയാണ് ഈ പുതിയ വെളിപ്പെടുത്തൽ.