തൃശ്ശൂര്‍ കുന്നംകുളം മങ്ങാട് പൂരത്തിനിടെ ആന ഇടഞ്ഞു

    ആനയുടെ ആക്രമണത്തില്‍ പാപ്പാന് ഗുരുതരമായി പരിക്കേറ്റു. ഒന്നാം പാപ്പാന്‍ കൊടകര സ്വദേശി സജീവനാണ് പരിക്കേറ്റത്. 'കൊണാര്‍ക്ക് കണ്ണന്‍' എന്ന ആനയാണ് ഇടഞ്ഞത്.....

തൃശ്ശൂര്‍: തൃശ്ശൂര്‍ കുന്നംകുളം മങ്ങാട് പൂരത്തിനിടെ ആന ഇടഞ്ഞു.’കൊണാര്‍ക്ക് കണ്ണന്‍’ എന്ന ആനയാണ് ഇടഞ്ഞത്.ആനയുടെ ആക്രമണത്തിൽ ഒന്നാം പാപ്പാനായ കൊടകര സ്വദേശി സജീവന് ഗുരുതര പരിക്ക്.ഇന്നലെ വൈകിട്ട് ആറരയോടെ ആയിരുന്നു സംഭവം.

നെറ്റിപ്പട്ടം അഴിക്കുന്നതിനിടെ പ്രകോപിതനായ ആന പാപ്പാനെ ആക്രമിക്കുകയായിരുന്നു.ഗുരുതരമായി പരിക്കേറ്റ പാപ്പാനെ കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ ആദ്യം കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പിന്നീട് ഇയാളെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.അമ്പലത്തിലെ കൂട്ടി എഴുന്നള്ളിപ്പ് കഴിഞ്ഞ ശേഷം പുളിഞ്ചോട് ഭാഗത്ത് വെച്ച് ആയിരുന്നു ആന ഇടഞ്ഞത്.ഏറെനേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ തളക്കായത്.

Leave a Reply

Your email address will not be published. Required fields are marked *