പിച്ചില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ എന്റെ പിഴവുകൊണ്ടല്ലാതെ ഔട്ടാകില്ല

    ലോകകപ്പ് മത്സരത്തില്‍ ഏവരും ആവേശപൂര്‍വ്വം കാത്തിരുന്ന മത്സരമായിരുന്നു ഇന്ത്യ പാക് മത്സരം.....അഹമ്മദാബാദ് നരേദ്ര മോദി സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ അരാധകരുടെ തൊണ്ട പൊട്ടി ഹൃദയം നിറഞ്ഞ ആര്‍പ്പുവിളികളിക്കിടയില്‍ ചിരവൈരികളായ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ മുന്നേറി. ക്ലാസും മാസും സമം ചേര്‍ന്ന ഹിറ്റ്മാന്‍ ഷോ ആയിരുന്നു ഇന്നലെ രോഹിത് നടത്തിയത്.....

പിച്ചില്‍ നിലയുറപ്പിച്ചു കഴിഞ്ഞാല്‍ അദ്ദേഹത്തോളം അപകടകാരിയായ ബാറ്റര്‍ നിലവില്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഇല്ല, രോഹിത്ത് ശര്‍മ്മയെ കുറിച്ച് ക്രിസ് ഗെയ്ല്‍ പറഞ്ഞത് ഇങ്ങനെയാണ്.എന്നെ ഔട്ടാക്കാന്‍ ആദ്യ 10 ഓവര്‍ വരെ നിങ്ങള്‍ക്കു സമയമുണ്ട്. അതുകഴിഞ്ഞാല്‍ നിങ്ങള്‍ എത്ര മികച്ച പന്തെറിഞ്ഞാലും എന്റെ പിഴവുകൊണ്ടല്ലാതെ ഞാന്‍ ഔട്ടാകില്ല’ എന്ന് മുന്‍പ് ഒരു അഭിമുഖത്തില്‍ രോഹിത് ശര്‍മ പറഞ്ഞപ്പോള്‍ മുഖം ചുളിച്ചവര്‍ക്കെല്ലാം അതിന്റെ പൊരുള്‍ കഴിഞ്ഞ 2 മത്സരങ്ങളിലൂടെ മനസ്സിലായിക്കാണും.ലോകകപ്പ് മത്സരത്തില്‍ ഏവരും ആവേശപൂര്‍വ്വം കാത്തിരുന്ന മത്സരമായിരുന്നു ഇന്ത്യ പാക് മത്സരം.അഹമ്മദാബാദ് നരേദ്ര മോദി സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ അരാധകരുടെ തൊണ്ട പൊട്ടി ഹൃദയം നിറഞ്ഞ ആര്‍പ്പുവിളികളിക്കിടയില്‍ ചിരവൈരികളായ പാകിസ്താനെ തകര്‍ത്ത് ഇന്ത്യ മുന്നേറി.

ക്ലാസും മാസും സമം ചേര്‍ന്ന ഹിറ്റ്മാന്‍ ഷോ ആയിരുന്നു ഇന്നലെ രോഹിത് നടത്തിയത്. തന്നെ മുന്‍പ് പലവട്ടം വിറപ്പിച്ചിട്ടുള്ള പാക്ക് പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയുടെ ആദ്യ പന്തുതന്നെ മനോഹരമായ ഫ്‌ലിക് ഷോട്ടിലൂടെ മിഡ് വിക്കറ്റ് ബൗണ്ടറി കടത്തിയാണ് രോഹിത് തുടങ്ങിയത്.പിന്നീടങ്ങോട്ട് ബാറ്റ് സ്വിങ്ങിന്റെയും ടൈമിങ്ങിന്റെയും പവര്‍ ഹിറ്റിങ്ങിന്റെയും അദ്ഭുതപ്പെടുത്തുന്ന പ്രദര്‍ശനമായിരുന്നു രോഹിത്തില്‍ നിന്നുണ്ടായത്. ഔട്ട് സ്വിങ്ങിനു ശ്രമിച്ച പാക്ക് ബോളര്‍മാരെ കവേഴ്‌സിലും പോയിന്റിലും മാറിമാറി പ്രഹരിച്ച രോഹിത്, ഷോട്ട് ബോളിലൂടെ തന്നെ പരീക്ഷിക്കാമെന്ന പാക്ക് വ്യാമോഹത്തിന് മറുപടി കൊടുത്തത് ഹിറ്റ്മാന്‍ സ്‌പെഷല്‍ പുള്‍ ഷോട്ടുകളിലൂടെയാണ്.63 പന്തില്‍ നിന്ന് ആറ് വീതം സിക്സും ഫോറുമടക്കം 86 റണ്‍സെടുത്ത രോഹിത്തിന്റെ മികവിലാണ് ഇന്ത്യ അനായാസം ലക്ഷ്യം കണ്ടത്.

ലോകകപ്പിലെ എട്ടാം സെഞ്ചുറി നഷ്ടമായെങ്കിലും മറ്റൊരു റെക്കോഡ് രോഹിത് സ്വന്തമാക്കി. ലോകകപ്പില്‍ പാകിസ്താനെതിരേ ഒരു ഇന്ത്യന്‍ ക്യാപ്റ്റന്റെ ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. 2019 ലോകകപ്പില്‍ മാഞ്ചെസ്റ്ററില്‍ പാകിസ്താനെതിരേ 77 റണ്‍സെടുത്ത കോലിയുടെ റെക്കോഡാണ് ഹിറ്റ്മാന്‍ ഈ ഇന്നിങ്സോടെ മറികടന്നത്. ഇതോടൊപ്പം ഏകദിനത്തില്‍ 300 സിക്സറുകളെന്ന നേട്ടവും രോഹിത് കരസ്ഥമാക്കി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് രോഹിത്. പാകിസ്താനെതിരേ നാലാം സിക്സ് നേടിയതോടെയാണ് രോഹിത്തിന്റെ സിക്സര്‍ നേട്ടം 300-ല്‍ എത്തിയത്. 351 സിക്സറുകളുമായി മുന്‍ പാക് താരം ഷാഹിദ് അഫ്രീദിയും 331 സിക്സറുകളുമായി വെസ്റ്റിന്‍ഡീസിന്റെ ക്രിസ് ഗെയ്ലുമാണ് രോഹിത്തിന് മുന്നിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *