കേരള വര്‍മ്മ കോളേജ് ചെയര്‍മാന്‍ സ്ഥാനം; അന്തിമ തീരുമാനം കോടതിക്ക് വിധേയമായിരിക്കുമെന്ന്

    കേരള വര്‍മ്മ കോളേജില്‍ ചെയര്‍മാന്‍ സ്ഥാനം കോടതിയുടെ അന്തിമ തീര്‍പ്പിന് വിധേയമായിരിക്കുമെന്ന് ഹൈക്കോടതി..... എസ്.എഫ്.ഐ ചെയര്‍മാന്റ വിജയം ചോദ്യം ചെയ്ത് കെ.എസ്.യു സ്ഥാനാര്‍ത്ഥി നല്‍കിയ ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു കൊണ്ടാണ് ഹൈക്കോടതി റിട്ടേണിംഗ് ഓഫീസറോട് തെരഞ്ഞെടുപ്പ് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയത്.....

കേരള വര്‍മ്മ കോളേജില്‍ ചെയര്‍മാന്‍ സ്ഥാനം കോടതിയുടെ അന്തിമ തീര്‍പ്പിന് വിധേയമായിരിക്കുമെന്ന് ഹൈക്കോടതി.എസ്.എഫ്.ഐ ചെയര്‍മാന്റ വിജയം ചോദ്യം ചെയ്ത് കെ.എസ്.യു സ്ഥാനാര്‍ത്ഥി നല്‍കിയ ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു കൊണ്ടാണ് ഹൈക്കോടതി റിട്ടേണിംഗ് ഓഫീസറോട് തെരഞ്ഞെടുപ്പ് സംബന്ധിച്ച രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയത്.

സ്ഥാനമേല്‍ക്കല്‍ തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാനാകില്ലെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.ചെയര്‍മാന്‍ സ്ഥാനത്തേക്ക് ആകെ പോള്‍ ചെയ്ത വോട്ടുകള്‍ സംബന്ധിച്ച് സംശയങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ രേഖകളാവശ്യമാണെന്നായിരുന്നു കോടതിയുടെ നിലപാട്.അപേക്ഷ കൂടാതെ റിട്ടേണിംഗ് ഓഫീസര്‍ക്ക് റീ കൗണ്ടിംഗ് പ്രഖ്യാപിക്കാന്‍ കഴിയുമെന്നും,ഹര്‍ജിക്കാരന്‍ രേഖകള്‍ ഹാജരാക്കിയിട്ടില്ലെന്നും സര്‍വകലാശാല അഭിഭാഷകന്‍ വാദമുയര്‍ത്തി.

വി.സിയെ സമീപിച്ചിരുന്നോയെന്ന് കോടതിയും ചോദ്യമുന്നയിച്ചു.വിജയിയായി ആദ്യം തന്നെ പ്രഖ്യാപിക്കുകയും പിന്നീട് റീ കൗണ്ടിംഗില്‍ കൃത്രിമത്വം നടത്തുകയുയിരുന്നുവെന്നും , മാനേജരുടെ ഭാഗത്തു നിന്നും ഇതിനായി ബാഹ്യ ഇടപെടല്‍ ഉണ്ടായെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. മാനേജരെ കൂടി കേള്‍ക്കണമെന്നു വ്യക്തമാക്കിയ കോടതി ഹര്‍ജി വ്യാഴാഴ്ച്ച വീണ്ടും പരിഗണിക്കാനായി മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *