സിപിഎം പ്രവര്‍ത്തകനെ ബിജെപിക്കാര്‍ അടിച്ചുകൊന്നു

ത്രിപുരയില്‍ സിപിഎം പ്രവര്‍കര്‍ക്കെതിരെ ബിജെപിയുടെ അതിക്രമം തുടരുന്നു സിപിഎം പ്രവര്‍ത്തകനെ ബിജെപിക്കാര്‍ അടിച്ചുകൊന്നു

ഖൊവായി ജില്ലയിലെ ദ്വാരിക പുരില്‍ ദിലീപ് ശുക്ലദാസാണ് കൊല്ലപ്പെട്ടത് . സംഭവത്തില്‍ ബിജെപി നേതാവും ഗ്രാമപഞ്ചായത്ത് പ്രധാനുമായ കൃഷ്ണ കമല്‍ദാസിനെ പോലീസ് അറസ്റ്റ് ചെയ്തു .വോട്ടെടുപ്പിനും പിന്നാലെ സംസ്ഥാനത്തെ ബിജെപി ആക്രമണം രൂക്ഷമാണ്.

തെരഞ്ഞെടുപ്പില്‍ സിപിഐഎമ്മിനായി പ്രവര്‍ത്തിച്ച ദിലീപ് ശുക്ല ദാസിനെ ശനിയാഴ്ച കൃഷ്ണ കമല്‍ദാസും കൂട്ടാളികളും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദിലീപിനെ ആശുപത്രി പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച മരിച്ചു. ദിലീപിന്റെ മൃത്‌ദേഹം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വിട്ടുകൊടുക്കാതിരുന്ന പോലീസ് വിലാപയാത്രയും തടഞ്ഞു. പോലീസ് ബിജെപിയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുകയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷ നേതാവുമായ മണിക് സര്‍ക്കാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *