റീപ്പോ നിരക്ക് വീണ്ടും കൂട്ടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കൂടും

മുംബൈ: ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്ക് കൂട്ടി. റീപ്പോ നിരക്ക് 0.25 ശതമാനം വര്‍ധിപ്പിച്ചതോടെ ആകെ 6.5 ശതമാനത്തിലെത്തി.

ഇതോടെ ബാങ്കുകള്‍ ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശ കൂട്ടും. ഫലത്തില്‍ വായ്പകളുടെ പ്രതിമാസ തിരിച്ചടവോ തിരിച്ചടവ് കാലയളവോ വര്‍ധിക്കും. ബാങ്ക് സ്ഥിരനിക്ഷേപ പലിശയും ഉയരാന്‍ സാധ്യതയുണ്ട്. ഒന്‍പത് മാസത്തിനിടെ പലിശനിരക്ക് ഉയരുന്നത് ഇത് തുടര്‍ച്ചയായ ആറാം തവണയാണ്. റിസര്‍വ് ബാങ്ക് പണനയസമിതി യോഗത്തിനു പിന്നാലെയാണ് ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് പലിശനിരക്കുകള്‍ പ്രഖ്യാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *