റവന്യൂ വരുമാനത്തിന്റെ 81.3 ശതമാനം ശമ്പളം-പെൻഷൻ-പലിശ തിരിച്ചടവുകൾക്കുവേണ്ടി ചെലവഴിക്കുന്നതായി സി.എ.ജി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2021-22ലെ റവന്യൂ വരുമാനത്തിന്റെ 81.3 ശതമാനം ശമ്പളം-പെൻഷൻ-പലിശ തിരിച്ചടവുകൾക്കുവേണ്ടി ചെലവഴിക്കുന്നതായി സി.എ.ജി.യുടെ വിലയിരുത്തൽ.
ഒരു ലക്ഷത്തി പതിനാറായിരത്തി അറുനൂറ്റിനാൽപ്പതേ പോയിന്റ് രണ്ടേ നാല് കോടി രൂപയായിരുന്നു വരുമാനം. ഒരു ലക്ഷത്തി നാൽപ്പത്താറായിരത്തി ഒരു നൂറ്റി എഴുപത്തൊൻപതേ പോയിന്റ് അഞ്ചേഒന്ന് കോടിയാണ് റവന്യൂ ചെലവ്.
1,16,640.24 കോടി രൂപയായിരുന്നു റവന്യൂ വരുമാനം. 1,46,179.51 കോടിയാണ് റവന്യൂചെലവ്.

നാൽപ്പത്തി നാലായിരത്തി അറുനൂറ്റി ഇരുപത്തഞ്ചേ പോയിന്റ് രണ്ടേ എട്ട് കോടിരൂപ ശമ്പളത്തിനും ഇരുപത്താറായിരത്തി എണ്ണൂറ്റി തൊണ്ണൂറ്റിയെട്ടേ പോയിന്റ് ആറേ ഒൻപത് കോടി രൂപ പെൻഷനുകൾക്കും ഇരുപത്തി മൂവായിരത്തി മുന്നൂറ്റി രണ്ടേ പോയിന്റ് എട്ടേ രണ്ട് കോടി രൂപ പലിശ തിരിച്ചടവുകൾക്കുമായി ചെലവഴിച്ചു. ഇരുപത്തൊൻപതിനായിരത്തി അഞ്ഞൂറ്റി മുപ്പത്തൊൻപതേ പോയിന്റ് രണ്ടേ ഏഴ് കോടിയാണ് സംസ്ഥാനത്തിന്റെ റവന്യൂ കമ്മി. മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ 3.27 ശതമാനം വരുമിത്. ധനക്കമ്മി നാൽപ്പത്താറായിരത്തി നാൽപ്പത്തഞ്ചേ പോയിന്റ് ഏഴേ എട്ട് കോടിരൂപ.അതായത് സംസ്ഥാനത്ത് 5.10 ശതമാനം റവന്യൂ കമ്മി ഉണ്ടെന്ന് അർത്ഥം.

സംസ്ഥാനത്തെ ആകെ നികുതി വരുമാനം 38ശതമാനമാണ്.

പൊതുകടം 33ശതമാനവും.

ഗ്രാന്റ്-ഇൻ-എയ്ഡ് 15ശതമാനം.

നികുതിയേതര വരുമാനം 5ശതമാനമുണ്ട്.

ശമ്പളത്തിനായി 22ശതമാനം ചെലവിടുന്നു.

പൊതുകടം തിരിച്ചടവ് 18ശതമാനമാണ് ചെലവ്

പെൻഷന് വേണ്ടി 14ശതമാനം ചെലവഴിക്കുന്നു.

പലിശ തിരിച്ചടവ് 12ശതമാനം വേ

സബ്‌സിഡി ഇനത്തിൽ ചെലവ് 2ശതമാനമാണ്.

വായ്പ നൽകിയത് 1ശതമാനം.

മറ്റുള്ളവ 23ശതമാനവും ആണ്.

Leave a Reply

Your email address will not be published. Required fields are marked *